ആന ഡാൻസ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാൽ കണ്ടോളൂ. ശ്രീലങ്കയിലെ ഒരു മൃഗശാലയിൽ നടന്ന ആനകളുടെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വരിവരിയായുള്ള വരവ് കണ്ടാൽ തന്നെ ഒരു പ്രത്യേക ആകർഷണമാണ്. കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പും. വാലും ചെവിയും ആട്ടിയുള്ള നടപ്പു കണ്ടാൽ പിന്നെ ഒന്നും വേണ്ട. അത്രയധികം ചന്തമാണ് അവരെ കാണാൻ.
വരിവരിയായി വന്ന് ഗ്രൗണ്ടിൽ അവരുടെ യഥാസ്ഥാനത്ത് പോയി നിൽക്കുന്നു. ബാക്ക് ഗ്രൗണ്ടിൽ സംഗീതം കേൾക്കുന്നുണ്ട്. മ്യൂസിക് കേട്ടതോടുകൂടി ആന കുട്ടന്മാർ അവരുടെ തങ്ങളുടെ കലാപരിപാടി തുടങ്ങുകയായി.ആദ്യം എല്ലാവർക്കും നമസ്കാരം ചെയ്തിട്ടാണ് ഇവർ പരിപാടി ആരംഭിക്കുന്നത്. നാലു ആനകളും കൂടി ഒരുമിച്ച് വട്ടം കറങ്ങുന്നതും. തുമ്പിക്കൈ ആട്ടിയാട്ടി ഒറ്റക്കാലിലുള്ള നടത്തം എല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.
സ്റ്റൂളുകളിൽ കയറിനിന്ന് കാലുകൾ പൊന്തിച്ചു നടത്തിയ ഡാൻസും ജനങ്ങൾ കൈയ്യടിയോടു കൂടിയാണ് വരവേറ്റത്. നാലു ആനകളായിരുന്നു ഡാൻസിനായി വേദിയിൽ ഉണ്ടായിരുന്നത്.
അക്ഷരാർത്ഥത്തിൽ വേദിയെ അമ്പരിപ്പിച്ചാണ് ആണ് ആന കുട്ടന്മാർ വേദിവിട്ടത്. ഒരു ആനയുടെ മുകളിൽ മറ്റൊരു ആന കയറി നിൽക്കുന്നതും. തുമ്പികളും ആട്ടിയുള്ള നൃത്തവും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.