ഈ ഘട്ടത്തിലെ ഏറ്റവും ചിലവേറിയ സിനിമ ഒരുക്കുന്നതിന്റെ ഇടയിൽ മോഹൻലാൽ

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ സിനിമയാണ് റാം . വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ പുനരാരംഭിക്കുകയാണ് . മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ കൂടിയാണ് റാം . സിനിമ പാൻ ഇഡ്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത് . മാത്രമല്ല സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുക എന്നും റിപ്പോർട്ടുകൾ വരുന്നു .

 

 

എന്നാൽ സിനിമയിൽ നിന്നും വലിയ ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത് . ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ പെരെടോ ആണ് റാമിൽ കൊറിയോഗ്രാഫി ചെയ്‌യുന്നത്‌ . അവേജേഴ്സ് പോലുള്ള ഹോളിവുഡ് വമ്പൻ സിനിമകൾ സ്റ്റണ്ട് കൊറിയോഗ്രാഫർ ചെയ്ത ആളാണ് പീറ്റർ . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാൽ പങ്കു വെച്ച ചിത്രം വൈറൽ ആയി മാറിയിരിക്കുകയാണ് . ഇന്ദ്രജിത് എടുത്ത ചിത്രം ക്യാപ്ഷൻ കൊടുത്താണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .

 

മാത്രമല്ല മോഹൻലാൽ എടുത്ത ഫോട്ടോയും സംയുക്ത മേനോൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു . കൂടാതെ മോഹൻലാൽ ഭക്ഷണം ഉണ്ടാക്കി തരുന്ന വീഡിയോ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു . റാം എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ഇവരെലാം ഇപ്പോൾ ലണ്ടനിൽ ആണുള്ളത് .https://youtu.be/tmr2MrMP8Bw

Leave a Reply

Your email address will not be published. Required fields are marked *