എട്ടാം ക്ലാസ് മുതൽ യോഗ്യതയിൽ ജോലി നേടാം
അഴീക്കൽ തുറമുഖ പരിധിയിലെ വിവിധ മാന്വൽ ഡ്രെഡ്ജിങ് കടവുകളിലേക്ക് അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ, കടവ് അസിസ്റ്റന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു.
അസിസ്റ്റന്റ് കടവ് സൂപ്പർവൈസർക്ക് എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായം 25-30),
കടവ് അസിസ്റ്റന്റിന് എട്ടാം ക്ലാസ് ആണ് യോഗ്യത (പ്രായം 30-40).
ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11.30ന് കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖ ഓഫീസിൽ ഹാജരാകണം.
ഫോൺ നമ്പർ- 0497 277 1413
✅️ റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം
കണ്ണൂർ ജില്ലയിൽ ഒഴിവുളള 17 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം നടത്തുന്നു. ഒഴിവുകൾ: എസ് സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറൽ ഒന്ന്. എസ് എസ് എൽ സി പാസായ 21നും 60നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്: 0497 2700552, താലൂക്ക് സപ്ലൈ ഓഫീസുകൾ കണ്ണൂർ: 0497 2700091, തളിപ്പറമ്പ്: 0460 2203128, തലശ്ശേരി: 0490 2343714, ഇരിട്ടി: 0490 2494930, പയ്യന്നൂർ: 04985 299677.
✅️ താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണ് നിയമനം. ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
✅️ഹോംഗാര്‍ഡ് നിയമനം
മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.
✅️ Vacancy at PMG
1. System Service Engineer
Qualification : Plus Two + Diploma in CCNA or Other related
Experience : min 1 year
Two wheeler + License is a must
Salary -12000 -20000
2. Business Development Executive
Qualification : Degree/ 3 year Diploma
Both Experienced and Freshers Can Apply
Two wheeler + License is a must
Salary 15000 + Incentive
Call: +918921954598