കണ്ണിച്ചയെ തുരത്താൻ എളുപ്പ വഴി

ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. ഈച്ചയെ തുരത്താൻ പലതരത്തിലുള്ള സ്‌പ്രേയും മറ്റ് ഉല്‍പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. എന്നാൽ അത് ഉപയോ​ഗിച്ചിട്ടും ഇതിന് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികവും.വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച്‌ മണിക്കൂറുകള്‍ക്കുശേഷം കുറച്ച്‌ ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച്‌ ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാൻ ഇത് നല്ലൊരു മാർ​ഗമാണ്.

ഈച്ചയെ അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി. ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടിൽ തളിച്ചാൽ ഈച്ചയെ എളുപ്പം ഓടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *