ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് കേരളത്തിലേക്കു പ്രവേശിക്കാനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. കേരളത്തിലേക്ക് പോകാൻ പാസ് വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നിർദേശിച്ചാൽ യാത്ര സുഗമമാക്കാൻ ആ പാസ് വാങ്ങണം. ഇതിനായി ഉപയോഗിക്കാം. നോർക്ക റജിസ്ട്രേഷൻ ഐഡി ഇല്ലെങ്കിലും കോവിഡ് ജാഗ്രതാ സൈറ്റുവഴി റജിസ്റ്റർ ചെയ്യാം.റജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ അധികൃതർ പരിശോധിക്കും. അതിനുശേഷം റജിസ്ട്രേഷന് ഉപയോഗിച്ച മൊബൈൽ നമ്പരിലേക്കും ഇ മെയിലിലേക്കും ക്യുആർ കോഡ് അയയ്ക്കും.
ഇതര സംസ്ഥാവനങ്ങളിൽനിന്ന് വരുന്നവർ ചെക്പോസ്റ്റിൽ പരിശോധനകൾക്കു വിധേയമാകണം. തിരക്ക് ഒഴിവാക്കാൻ നിശ്ചിത ആളുകളെ മാത്രമേ ഒരുദിവസം ജില്ലാ ഭരണകൂടം കടത്തിവിടൂ.കേരള സർക്കാരിന്റെ പാസ് ലഭിച്ചശേഷം മാത്രമേ ഇതര സംസ്ഥാനങ്ങളിൽനിന്ന് യാത്ര ആരംഭിക്കാവൂ. കേരളത്തിന്റെ പാസില്ലാത്തവരെ അതിർത്തി കടത്തി വിടില്ല. പാസുകൾ അതിർത്തിയിലുള്ള സ്ക്വാഡിനെ കാണിക്കണംകൂടുതൽ അറിയാൻ വീഡിയോ കാണുക.