ഗ്രാമീണ തപാല്‍ വകുപ്പിൽ ജോലി ഒഴിവുകൾ

തപാല്‍ വകുപ്പിൽ ജോലി നേടാൻ പത്താം ക്ലാസ്സ്‌ ഉള്ളോർക്കു അവസരം.

ഗ്രാമീണ തപാല്‍ വകുപ്പിൽ ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം നടത്തുന്നു 

പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു.

അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.

18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.

ഫോണ്‍: 8907264209, 0483 2766840.

മറ്റു ജോലി ഒഴിവുകൾ കേരളത്തിൽ

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്

മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.   അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.

Leave a Reply

Your email address will not be published. Required fields are marked *