Tardigarde പോലുള്ള ജീവികൾ ഒരിക്കലും മരിക്കില്ല.പതുക്കെ നീങ്ങുന്ന എന്നാണ് ഈ വാക്കിനർത്ഥം. ഈ ഫൈലത്തെ ഹിമം മൂടിയ കൊടുമുടി മുതൽ കടലിന്റെ അടിത്തട്ടിൽ വരെ കാണാൻ കഴിയും. ട്രോപ്പിക്കൽ മഴക്കാടുകളിൽ മുതൽ അന്റാർട്ടിക്കയിൽ വരെ ഇതിനെ കണ്ടിട്ടുണ്ട്. അതി കഠിനമായ സാഹചര്യങ്ങളെപ്പോലും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. അബസലൂട്ട് സീറൊക്ക് തൊട്ടുമുകളിലുള്ള താപനില മുതൽ ജലത്തിന്റെ തിളനിലക്ക് മുകളിൽ വരെ ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. സമുദ്രത്തിലേ ഏറ്റവും ആഴത്തിലുള്ള കൊക്കകളിലേതിലും ആറിരട്ടി മർദ്ദമുള്ളിടത്തും, മനുഷ്യന് മരണകാരണമാകാവുന്നതിന്റെ നൂറുമടങ്ങ് കൂടുതൽ അയൊണൈസ്ങ് റേഡിയേഷണുള്ള ഇടത്തും, ബഹിരാകാശത്തിലെ ശൂന്യതയിലും ഇവ അതിജീവിക്കുന്നതായി കണ്ടിട്ടുണ്ട്. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്.ഇതേ പോലത്തെ ജീവികളെ കുറിച്ച് അറിയാൻ വീഡിയോ കാണുക.
