തടി കുറയ്ക്കാം ചപ്പാത്തി കഴിച്ചു കൊണ്ട്.

 

തടി കുറയ്ക്കാൻ രാത്രി ചപ്പാത്തിയെന്നതാണ് പലരുടേയും ശീലം . എന്നാൽ തടി കുറയ്ക്കാൻ ഫസ്റ്റ് ഹാഫ് ഓഫ് ദി ഡേ , അതായത് ഉച്ചയ്ക്ക് ചപ്പാത്തി കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പഠനങ്ങൾ പറയുന്നു . ഉച്ചയ്ക്ക മുതൽ നാലു മണി വരെയുളള സമയത്താണ് കഴിയ്ക്കുന്നതു നല്ലത് . ഇതിന് ശേഷം കഴിവതും കാർബോഹൈഡ്രേറ്റുകൾ കഴിയ്ക്കാതിരിയ്ക്കുക . എത്ര ചപ്പാത്തിയെന്നത് നാം കഴിയ്ക്കുന്ന ബാക്കിയുള്ള കാർബോഹൈഡ്രേറ്റുകളുടെ അളവിനെ ആശ്രയിച്ചിരിയ്ക്കുന്നു .ചപ്പാത്തി കഴിയ്ക്കുമ്പോൾ എങ്കിൽ പോലും ഒരുപാട് എണ്ണം കഴിയ്ക്കരുത് . ചപ്പാത്തിയിൽ അൽപം നെയ്യ് പുരട്ടി കഴിയ്ക്കുന്നത് നല്ലതാണ് . ഇത് ഗൈസമിക് ഇൻഡെക്സ് കുറയ്ക്കാൻ നല്ലതാണ് . അതായത് ഇതിലെ ഷുഗർ വളരെ പതുക്കെയേ രക്തത്തിലേയ്ക്ക് ഇറങ്ങു . പ്രമേഹം കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ് . നെയ്യു പുരട്ടുന്നതോടെ ചപ്പാത്തി പെട്ടെന്നു ദഹിയ്ക്കും . കാരണം നെയ്യു ദഹനം എളുപ്പമാക്കുന്ന ഒന്നാണ് . പ്രത്യേകിച്ചും അത്താഴത്തിന് ചപ്പാത്തിയാക്കുമ്പോൾ ഇതിൽ ലേശം നെയ്യു പുരട്ടുന്നത് ഏറെ നല്ലതാണ് .

ആരോഗ്യകരമായ ഭക്ഷണത്തിൽ പൊതുവേ ചപ്പാത്തിയ്ക്ക് കാര്യമായ സ്ഥാനമുണ്ട് . പ്രത്യേകിച്ചും അരിയാഹാരം ദോഷമാകുന്നവർക്ക് . ഇതിൽ പ്രമേഹ രോഗികൾ പെടും തടി അധികമുള്ളവർ കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ് ചോറ് എന്നതിനാൽ തന്നെ ഇത് തടിയും പ്രമേഹവുമെല്ലാം വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ് . ഇതിന് പകരം മിക്കവാറും പേർ ഉപയോഗിയ്ക്കുന്ന ഒന്നാണ് ചപ്പാത്തിയെന്നത് . ചപ്പാത്തി കഴിച്ച് തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവരുണ്ട് . ഇതിനായി പലരും രാത്രിയാണ് ചപ്പാത്തി കഴിയ്ക്കാറ് . ചപ്പാത്തി കഴിയ്ക്കുന്നത് പ്രമേഹ രോഗികളും പലപ്പോഴും രാത്രിയായിരിയ്ക്കും തടി കുറയ്ക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *