നമ്മൾ പല കാര്യങ്ങൾക്ക് തെങ്ങിന്റെ പൂക്കുല ഉപയോഗിക്കാറുണ്ട്.വിവാഹമായാലും ക്ഷേത്രോത്സവമായാലും തെങ്ങിൻ പൂക്കുല ഉപയോഗിക്കാതെ ചടങ്ങു നടക്കില്ല. എന്നാൽ ഇതിനുപുറമേ രോഗശാന്തിക്കും തെങ്ങിൻ പൂക്കുല ഉപയോഗിക്കാറുണ്ട്. പൂക്കുല ലേഹ്യം പ്രസിദ്ധമായ ഒരു ഔഷധമാണ്. ആയുർവേദ കടകളിലും വീടുകളിലും ഒരു പോലെ ഉണ്ടാക്കാനാവുന്ന ഒരു മരുന്നാണിത്.അയേൺ സിങ്ക് എന്നീ അംശങ്ങൾ പൂക്കുലയിൽ വളരെയധികം കാണുന്നുണ്ട്.തെങ്ങിന്പൂക്കുലയില് ഉള്ള പൂന്തേന്‍ കഴിക്കുന്നതിലൂടെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഇതില്‍ ഗ്ലൈസാമിക് ഇന്‍ഡക്സിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് ഇത് നല്ലൊരു പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പൂക്കുല ഫലപ്രദമായ ഔഷധമാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തെങ്ങിന്‍പൂക്കുല. ഇതില്‍ ധാരാളം പൂമ്പൊടി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തെങ്ങിന്‍പൂക്കുല ലേഹ്യം പലപ്പോഴും സ്ത്രീകളില്‍ പ്രസവ ശേഷം നല്‍കുന്നതാണ്.
കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ജീവിതശൈലി വളരെയധികം ദോഷകരമായി മാറുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെ ചെറുക്കുന്നതിന് നമുക്ക് തെങ്ങിന്‍പൂക്കുല ഉപയോഗിക്കാവുന്നതാണ്.തെങ്ങിന് പൂക്കുല ലേഹ്യം ഗര്‍ഭാശയ ശുദ്ധിയുണ്ടാക്കും. നടുവേദന മാറ്റും; മുലപ്പാല്‍ വര്‍ധിപ്പിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.