തേനിന്റെ ശുദ്ധി എങ്ങനെ നോകാം

വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ‍ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.തേനിന്റെ ശുദ്ധി എങ്ങനെ പരിശോധിക്കാം എന്ന് അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *