പ്രപഞ്ചത്തിൽ അമ്മയെകാൾ വലിയ പോരാളി വേറെ ഇല്ല

മനുഷ്യരെപ്പോലെ ആനങ്ങളുടെ ഇടയിലും സ്നേഹിതരുടെ മരണവും അത് നൽകുന്ന വേർപാടിന്റെ ദുഃഖം മറക്കുക എന്നതും വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണ്.ആനകൾ തങ്ങളുടെ ഘ്രാണശക്തി ഉപയോഗിച്ചാണ് പലപ്പോഴും മറ്റ്‌ ആനകൾ തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു തീർച്ചപ്പെടുത്തുന്നത്, ഒരാനയുടെ മരിച്ച ശരീരം കാണുമ്പോൾ അത് തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു മണത്തു നോക്കാറുമുണ്ട് ഇവ.ആനകൾ വളരെ വൈകാരികവും സഹാനുഭൂതി നിറഞ്ഞതുമായ മനോഭാവം പുലർത്തുന സസ്തിനികൾ ആണെന്നും മുൻ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരിക ബന്ധങ്ങളും, ശക്തമായ ഗോത്രബോധങ്ങളും ആനകളുടെ ഇടയിൽ കാണാറുണ്ട്. ജീവിതകാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളെ ഓർത്തിരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കൊഗ്നീറ്റീവ് സംവിധാനങ്ങളും അവയ്ക്കുണ്ട്.ഒരു ആന തന്റെ കുട്ടിയെ സംരക്ഷിക്കുന്ന വീഡിയോ കാണാൻ ഈ ലിങ്കിൽ പോകുക.

Leave a Reply

Your email address will not be published. Required fields are marked *