സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. 4500 ഒഴിവുകൾ
കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ
ക്ലാർക്ക് ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സാറ്റഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. 4500 ഒഴിവാണു പ്രതീക്ഷിക്കുന്നത്. പ്ലസ് ടുക്കാർക്കാണ് അവസരം. ജനുവരി 4നകം ഓൺലൈനായി അപേക്ഷിക്കണം.
പ്രായം: 2022 ജനുവരി ഒന്നിനു 18-27 (1995 ജനുവരി രണ്ടിനു മുൻപോ 2004 ജനുവരി ഒന്നി നു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമി തർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോ ഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിത രുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക.
യോഗ്യത: 12-ാം ക്ലാസ് ജയം/തത്തുല്യം. 2023 ജനുവരി 4 അടിസ്ഥാനമാക്കിയാണു യോഗ്യത കണക്കാക്കുക. നിശ്ചിത തീയതിക്കു മുൻപു യോഗ്യത നേടിയവരാണ് അപേക്ഷിക്കാൻ അർഹർ.
ശമ്പളം: ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പേ ലെവൽ 2 19,900-63,200.
🔺ഡേറ്റ എൻട്രി ഓപ്പറേറ്റർ: പേലെവൽ -4: 25,500-81,100, ലെവൽ-5: 29,200- 92,300. 🔺ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ പേ ലെവൽ -4: 25,500-81,100.
അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർ ഗം/അംഗപരിമിതർ/വിമുക്തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനിൽ ഫീസ് അടയ്ക്കണം. ജനുവരി 5 വരെ അടയ്ക്കാം. റ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാൻ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ ഫീസ് അടയ്ക്കാം. ചലാനായി ഫീസ് അടയ്ക്കുന്നവർ ജനുവരി 4 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്ക്കു മുൻ പു വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ രണ്ടു ഘട്ടം), സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. രണ്ടു ഘട്ടങ്ങളായാണ് എഴു പരീക്ഷ. കംപ്യൂട്ടർ ബേസ്ഡ് ഒബ്ജക്ടീവ് പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാ യിരിക്കും, തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും. ഇംഗ്ലിഷിലോ ഹിന്ദിയിലോ ഉത്തരമെഴുതണം.
മൂന്നാം ഘട്ട പരീക്ഷ (സ്കിൽ ടെസ്റ്റ്ടൈപ്പിങ് ടെസ്റ്റ്): ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയി ലേക്കു നടത്തുന്ന സ്കിൽ ടെസ്റ്റിൽ കംപ്യൂട്ടർഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്കിൽ ടെസ്റ്റ്. ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂ നിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയി ലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. 10 മിനിറ്റാണു ടെസ്റ്റ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ.
അപേക്ഷിക്കേണ്ട വിധം
https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടം ഒറ്റത്ത വണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.