സൂപ്പർ മാർകറ്റിൽ നിരവധി ജോലി ഒഴിവുകൾ

സൂപ്പർ മാർകറ്റിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ  പ്രവാസി ബസാറിന്റെ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകൾ താഴെ നൽകുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

✅️ജനറൽ മാനേജർ (General Manager)

 സൂപ്പർമാർക്കറ്റ് /ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 12 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

✅️അക്കൗണ്ട്സ് ഓഫീസർ (Accounts Officer)

 3 വർഷത്തെ പ്രവൃത്തിപരിചയം

✅️സ്റ്റോർ ഇൻ-ചാർജ് (Store Incharge) .

സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

✅️ബില്ലിംഗ്സ്റ്റാഫ് (Billing Staff)

 സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സൂപ്പർമാർക്കറ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർവ്യൂ വഴിയാണ് മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നത്. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

ഇന്റർവ്യൂ ഡേറ്റ് : 16/12/2022 ടൈം : 10.30am

ഇന്റർവ്യൂ ലൊക്കേഷൻ 

പ്രവാസി ബസാർ സൂപ്പർമാർകെറ് , വടക്കേകൊട്ട , തൃപ്പുണിത്തുറ , നിയർ മെട്രോ പില്ലർ No. 1012, കൊച്ചിൻ.

താൽപര്യമുള്ളവർ ബയോഡാറ്റ ഫോട്ടോ സഹിതം മുകളിൽ കാണിച്ചിരിക്കുന്ന തിയ്യതിയിൽ കൃത്യസമയത്ത് എറണാകുളം വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുള്ള (500 മീറ്റർ പരിധിക്കുള്ളിൽ) സൂപ്പർമാർക്കറ്റിൽ എത്തിച്ചേരുക

✅️ ഫിഷറീസ് സ്‌കൂളിൽ കെയർ ടേക്കർ

വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ബി.എഡ് ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.

✅️ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.

✅️ സീനിയര്‍ അക്കൗണ്ടന്റ് നിയമനം

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ജില്ല പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/തദ്ദേശ സ്വയംഭരണ/ വനം വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികകളില്‍ നിന്നോ വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജനുവരി 10-ന് വൈകിട്ട് നാല് മണിക്കകം ബയോഡാറ്റ, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പദ്ധതി നിര്‍വഹണ യൂണിറ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, ദരിദ്ര ലഘൂകരണ വിഭാഗം, ജില്ല പഞ്ചായത്ത്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം.

ഫോണ്‍: 0477 2261680

Leave a Reply

Your email address will not be published. Required fields are marked *