അമ്മയുടെ കൈപിടിച്ച് പ്ലാന്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണത്. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ട്രെയിൻ വരികയായിരുന്നു. ഇത് കണ്ട് ട്രാക്കിലേക്ക് ഓടിയെത്തിയ മയൂർ ഞൊടിയിടയിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 17ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യൻ റെയിൽവേ തന്നെയാണ് പങ്കുവെച്ചത്.
റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ പാളത്തിൽ വീണ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷിച്ച റെയിൽവേ ജീവനക്കാരന്റെ വീഡിയോ വൈറൽ. മുംബൈയിലെ വൻഗണി റെയിൽവേ സ്റ്റേഷൻ ജീവനക്കാരൻ മയൂർ ഷെൽക്കയാണ് കുഞ്ഞിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചത്. മയൂറിന് സോഷ്യൽ ലോകത്ത് അഭിനന്ദന പ്രവാഹമാണ്.വീഡിയോ കാണാൻ തഴത്തെ ലിങ്കിൽ പോകുക.