ദുല്‍ഖറും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു! |

മലയാളത്തിന്റെ വിജയ കൂട്ടുകെട്ടായ സണ്ണി വെയിൻ ദുൽഖർ സൽമാൻ കൂട്ടുകെട്ട് ഒരിക്കൽക്കൂടി ഒന്നിക്കാൻ പോവുകയാണ് . കുറുപ്പായിരുന്നു ഇവര അവസാനമായി ഒന്നിച്ച സിനിമ . കുറുപ്പ് വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു . ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ എന്ന സിനിമയിൽ ആദ്യമായി ഒന്നിച്ച ഇവർ ശേഷം ഒരുപാടു സിനിമകളിൽ ഒന്നിച്ചു അഭിനയിക്കുകയും എല്ലാം സിനിമകളും വിജയമായി തീർത്തിരുന്നു .

 

 

എന്നാൽ കുറുപ്പിന് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത . ദുൽഖറിന്റെ കരിയറിലെ ആദ്യ മാസ്സ് മസാല ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത . ചിത്രത്തിൽ മികച്ച ഒരു വേഷം സണ്ണി വെയ്ൻ ചെയ്യുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത് . ബിഗ് ബജറ്റിൽ വരുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ് , ഐശ്വര്യ ലക്ഷ്മി , ചെമ്പൻ വിനോദ് , വിനായകൻ , നൈല ഉഷ തുങ്ങി വലിയ താര നിരകൾ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . സിനിമയിൽ ദുൽഖർ കൊത്ത എന്ന സ്ഥലത്തിലെ ഗ്യാങ്സ്റ്റർ ആയാണ് എത്തുക . സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . .https://youtu.be/DjeJ9oLnJuc

Leave a Reply

Your email address will not be published. Required fields are marked *